കാൻസർ ഇനി പേടി വേണ്ട
കാൻസറിനെക്കുറിച്ച് ഇന്നും നമ്മുടെ സമൂഹത്തിൽ ഒട്ടേറെ നിഗൂഢതകളും പരിഭ്രാന്തികളും ആണ് ഉള്ളത്. കാൻസറിനെ ഒരളവുവരെ പ്രതിരോധിക്കാമെന്നോ, രോഗം വരാൻ ഇടയുണ്ടോ എന്ന് നേരത്തെ പരിശോധിക്കാനായാൽ നല്ലൊരു പങ്കും ചികിൽസിച്ചു ഭേദമാക്കാനാവുന്നതാണെന്നോ ഉള്ള ധാരണകളെ ഇപ്പോഴും നമ്മുടെ സമൂഹം വേണ്ടത്ര ഉൾക്കൊണ്ടിട്ടില്ല. ക്യാന്സറിനെക്കുറിച്ചു ശരിയായ അവബോധം ഇല്ല എന്നതാണ് ഇതിനൊരു പ്രധാന കാരണം.