അർബുദ ചികിത്സയിലെ ഒരു പ്രധാന ശാഖയാണ് ഓംകൊ സർജറി. കാൻസർ ബാധിച്ച ശരീര ഭാഗങ്ങൾ പൂർണ്ണമായി നീക്കം ചെയ്ത് മാറ്റുകയാണ് ഇതിലൂടെ ചെയുന്നത്. അതിനാൽ രോഗിക്ക് ചികിത്സയെക്കുറിച്ച് പല സംശയങ്ങളും ഉണ്ടാവാൻ സാധ്യതയുണ്ട്.
സർജറി വേണ്ടത് ആർക്കൊക്കെയാണ്? സ്‌തനാർബുദം, വായിലെ കാൻസർ, പ്രോസ്റ്റേറ് കാൻസർ തുടങ്ങി പലതരം കാൻസറുകൾക്ക് സർജറി വേണ്ടിവരും. കാൻസർ ഏതെങ്കിലും ഒരു ഭാഗത്ത് മാത്രമാണുള്ളതെങ്കിൽ സർജറി ചെയ്യുന്നത് ഫലപ്രദമായിരിക്കും. കൂടുതൽ ഭാഗങ്ങളിലേക്ക് പടർന്നിട്ടുണ്ടെങ്കിൽ പ്രധാനകേന്ദ്രത്തിൽ സർജറി നടത്തുകയും മറ്റിടങ്ങളിലെ കാൻസർ ഭേദമാക്കാൻ കീമോതെറാപ്പി, റേഡിയേഷൻ തുടങ്ങിയ മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്യേണ്ടിവരും. ഏതുഭാഗത്താണ് രോഗമുള്ളതെന്നതിനെയും എത്രവ്യാപിച്ചു എന്നതിനെയും അടിസ്ഥാനമാക്കിയേ സർജറിക്കാര്യങ്ങൾ തിരുമാനിക്കാവൂ.