കുട്ടികളിലെ കാൻസർ

14 വയസ്സിൽ താഴെയുള്ള കുട്ടികളിൽ കാൻസർ കാണുന്നത് വിരളമല്ല. എന്തുകൊണ്ടാണ് കുട്ടികളിൽ ക്യാന്സറുകൾ ഉണ്ടാകുന്നത് എന്ന് കൃത്യമായി കണ്ടെത്താനും വിശദീകരിക്കാനും കഴിഞ്ഞിട്ടില്ല. എങ്കിലും ജീനുകളിലുണ്ടാകുന്ന ചില മാറ്റങ്ങളും പരിസ്ഥിതി മലിനീകരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമാണ് മുഖ്യ കാരണങ്ങൾ എന്ന് കരുതുന്നു.

കുട്ടികളിൽ കാൻസർ ബാധ കൂടുതലായി കാണുന്നുണ്ടോ? കുട്ടികളിൽ ഏറ്റവും കൂടുതലായി കാണുന്നത് രക്താർബുദം ആണ്. 7 വയസ്സിൽ താഴെയുള്ള ആൺകുട്ടികളിൽ ആണ് രോഗബാധ കൂടുതൽ. ഇതിൽ മുക്കാൽ പങ്കും ചികിൽസിച്ചു ഭേദമാക്കാൻ ആവും എന്നതാണ് ആശ്വാസകരം. എന്തുകൊണ്ടാണ് ആൺകുട്ടികളിൽ ഇത് കൂടുതലായി കാണുന്നത് എന്നതിന് കൃത്യമായ വിശദീകരണം ഇപ്പോഴും ലഭ്യമല്ല.

രക്താർബുദം കഴിഞ്ഞാൽ കുട്ടികളിൽ കൂടുതലായി കാണുന്ന ഒന്നാണ് തലചോറിലെ മുഴകൾ. ഇതും 7-8 വയസ്സിനു താഴെയുള്ള കുട്ടികളിൽ ആണ് കൂടുതൽ. ട്യൂമർ കൂടുതൽ കാണുന്നതും ആൺകുട്ടികളിൽ തന്നെ. മിക്കപ്പോഴും ഇതിനു ഓപ്പറേഷൻ ആണ് വേണ്ടിവരിക. ഓപ്പറേഷൻ ചെയ്യാവുന്ന സ്ഥിതിയിലാണ് രോഗമെങ്കിൽ ചികിത്സ കൂടുതൽ ഫലപ്രദമായേക്കും.