ചങ്ങാതി

മലയാളത്തിൽ ചങ്ങാതിമാർക്കായിട്ട് ചെറിയ ഒരു സംരഭം.

ചങ്ങാതി: ഉദ്ദേശങ്ങൾ

ചങ്ങാതിമാരെ കുറിച്ചുള്ള ലേഖനങ്ങൾ, ചർച്ചകൾ, തമാശകൾ, സന്ദേശങ്ങൾ, കവിതകൾ, ചിത്രങ്ങൾ, വീഡിയോകൾ, ഒത്തുചേരലുകൾ, കാല് വാരൽ, പാര വപ്പ്, തോണ്ടൽ, ചൊറിയൽ എന്ന് വേണ്ട ചങ്ങാതിയെ അപഹാസ്യമാക്കാത്തതും പൊതു സമൂഹത്തിന് സ്വീകാര്യവുമായ എന്തുമാകാം.

കൂടാതെ ആനുകാലികങ്ങളും, കാലിക പ്രസക്തവുമായ ലേഖനങ്ങൾ, പഴയതും പുതിയതുമായ അറിവുകൾ, ശാസ്ത്ര വിഷയങ്ങൾ, സാഹിത്യം, കല, സാമൂഹ്യം, വാർത്തകൾ, അറിയിപ്പുകൾ, പഠന ക്കുറിപ്പുകൾ, യാത്രാവിവരണങ്ങൾ തുടങ്ങി പൊതുജനോപകാരപ്രദമായ മാധ്യമ പ്രവർത്തനങ്ങളും ചങ്ങാതിക്ക് താല്പര്യമുള്ളവയാണ്.

ചങ്ങാതി: ഭാഷ

മലയാളം അഭികാമ്യം; ഇംഗ്ലീഷ്, മംഗ്ലീഷ് എന്നിവ സ്വീകാര്യം. ഇംഗ്ലീഷ്, മംഗ്ലീഷ് എന്നിവ സമയവും സന്ദർഭവുമനുസരിച്ച് മലയാളത്തിലേക്ക്‌ മാറ്റാൻ ശ്രമിക്കുന്നതായിരിക്കും.

ആർക്കൊക്കെ അംഗമാകാം?

ചങ്ങാത്തം ഉള്ളവർക്കും പുതുതായി ആഗ്രഹിക്കുന്നവർക്കും അംഗമാകാം. പ്രായം, ലിംഗം, ദേശം, വർണ്ണം സംസ്ക്കാരം മുതലായവയൊന്നും തടസ്സമല്ല. മറ്റു ഭാഷക്കാർ ഇംഗ്ലീഷ് ഉപയോഗിക്കണം എന്നത് പ്രത്യേകം എടുത്ത് പറയുന്നില്ല.

ചങ്ങാതി പരസ്പര ചങ്ങാത്തത്തിലൂടെയാണ് മുൻപോട്ട് പോകുവാൻ ആഗ്രഹിക്കുന്നത്. അതിനാൽ ഉപദേശങ്ങൾ, ഉൾകാഴ്ചകൾ, അഭിപ്രായങ്ങൾ ഒക്കെ സ്വാഗതം ചെയ്യുന്നു.

ആദ്യമായി ചങ്ങാതിക്ക് ഒരു ലോഗോ ആവശ്യമുണ്ട്. അത് എങ്ങിനെയുള്ളതായിരിക്കണം എന്നു് ആശയപരമായി അറിയിക്കുവാൻ താല്പര്യപ്പെടുന്നു. സാംപിൾ ഡിസൈൻ അയച്ച് തരുന്നതും സ്വാഗതാർഹമാണ്.