സാമ്പത്തീകം

കേരള ഇൻഫ്രക്സ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്‌ബി)

കേരള ഇൻഫ്രക്സ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്‌ബി) സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വികസന പദ്ധതികൾക്കാവശ്യമായ പണം, പദ്ധതികളുടെ ഗുണനിലവാരം, സമയക്രമം എന്നിവയാണ് കിഫ്‌ബി ഉറപ്പുവരുത്തുന്നത്. ധനലഭ്യത, ഗുണനിലവാരം, സമയക്രമം എന്നിവ ഉറപ്പുവരുത്താൻ വിപുലവും സുതാര്യവുമായ സംവിധാനമാണ് കിഫ്ബിക്കുള്ളത്. പദ്ധതികൾക്ക് പണം കണ്ടെത്തിക്കൊടുക്കുന്നു എന്നതിനപ്പുറം പദ്ധതിയുടെ എല്ലാ ഘട്ടങ്ങളിലും കിഫ്ബിക്കു അതിന്റേതായ പങ്കുവഹിക്കാനുണ്ട്. ഒടുവിൽ പദ്ധതി വിജയകരമായി പൂർത്തീകരിക്കുമ്പോഴേ കിഫ്ബിയുടെ ജോലി തീരുന്നുള്ളു.